KeralaLatest NewsNews

പൊതുമരാമത്ത് വകുപ്പ് മേഖലാ ഡിസൈന്‍ ഓഫീസ് ഉദ്ഘാടനം നാളെ

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പ്രവൃത്തികള്‍ ആധുനിക രീതിയില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ഡിസൈന്‍ വിഭാഗം ശക്തിപ്പെടുത്താന്‍ എറണാകുളത്ത് ആരംഭിക്കുന്ന മേഖലാ ഡിസൈന്‍ ഓഫീസ് നാളെ (ഡിസംബര്‍ 22) രാവിലെ 10.30 ന് പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ അധ്യക്ഷത വഹിക്കും.

പ്രൊഫ. കെ.വി. തോമസ് എം.പി മുഖ്യാതിഥി ആയിരിക്കും. കളമശ്ശേരി മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ജെസി പീറ്റര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലവര്‍ദ്ധന റാവു, ഡിസൈന്‍ വിഭാഗം ചീഫ് എഞ്ചിനീയര്‍ മധുമതി കെ.ആര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ സബീന ജബ്ബാര്‍, ഐ&ക്യൂ.സി. വിഭാഗം ഡയറക്ടര്‍ ഹൈജീന്‍ ആല്‍ബര്‍ട്ട് എന്നിവര്‍ പങ്കെടുക്കും. കളമശ്ശേരി പത്തടിപ്പാലം റെസ്റ്റ് ഹൗസിന് സമീപമുള്ള പൊതുമരാമത്ത് ഓഫീസ് കെട്ടിടത്തിലാണ് പുതിയ ഡിസൈന്‍ വിഭാഗം ആരംഭിക്കുന്നത്.

മേഖലാ പരിധിയില്‍ വരുന്ന റോഡ്, പാലം, കെട്ടിടം എന്നിവയുടെ രൂപകല്‍പന ഇനി മുതല്‍ പുതിയ ഡിസൈന്‍ ഓഫീസില്‍ നടക്കും. കോഴിക്കോട് മേഖലാ ഡിസൈന്‍ ഓഫീസിന്റെ പ്രവര്‍ത്തനം നവംബര്‍ ആദ്യവാരത്തില്‍ ആരംഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button