Latest NewsNewsIndia

ജയലളിതയുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടതിനെതിരെ കേസെടുത്തു

ചെന്നൈ: ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്ത് വിട്ടതിനെതിരെ കേസെടുത്തു. ചിത്രം പുറത്ത് വിട്ടത് എഐഎഡിഎംകെയിലെ ദിനകരന്‍ പക്ഷ നേതാവ് വെട്രിവേലാണ്. ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പിനെ ചിത്രം പുറത്ത് വിട്ടത് ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ആര്‍.കെ നഗര്‍ പോലീസ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്.

ദിനകരന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മന്ത്രി ജയകുമാര്‍ കുറ്റപ്പെടുത്തി. ശശികലയുടെ തോഴി, ഇളവരശിയുടെ മകള്‍ കൃഷ്ണപ്രിയ, വെട്രിവേല്‍ വിശ്വാസ വഞ്ചന കാട്ടിയെന്ന് ആരോപിച്ചു. പുറത്ത് പോയത് ശശികലയുടെ കൈവശം ഉണ്ടായിരുന്ന ദൃശ്യങ്ങളാണ്. വെട്രിവേല്‍ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതിലൂടെ ശശികലയെ വഞ്ചിച്ചുവെന്നും കൃഷ്ണപ്രിയ ആരോപിച്ചു.

ദിനകരന് ഈ ദൃശ്യങ്ങള്‍ ശശികലയുടെ മരണം അന്വേഷിക്കുന്ന കമ്മീഷനില്‍ ഹാജരാക്കുന്നതിന് നല്‍കിയിരുന്നു. ഇത് എങ്ങനെയാണ് വെട്രിവേലിന് ലഭിച്ചതെന്ന് അറിയില്ല. ശശികല അറിയാതെയാണ് ദൃശ്യങ്ങള്‍ നല്‍കിയതെന്നും കൃഷ്ണപ്രിയ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button