Latest NewsNewsTechnologyUncategorized

രാജ്യത്തെ ആറു സര്‍ക്കിളുകളില്‍ നിന്നും സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ മൊബൈല്‍ സേവനദാതാക്കള്‍

രാജ്യത്തെ ആറു സര്‍ക്കിളുകളില്‍ നിന്നും സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ എയര്‍സെല്‍. ജനുവരി 30 മുതലാണ് കമ്പനി ആറു സര്‍ക്കിളുകളില്‍ നിന്നും സേവനം അവസാനിപ്പിക്കുക. ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്(വെസ്റ്റ്) എന്നിവയാണ് ഈ സര്‍ക്കിളുകള്‍.

തീരുമാനത്തെ തുടര്‍ന്ന് എയര്‍സെല്‍ ട്രായിക്ക് കത്ത് നല്‍കി. ഓപ്പറേറ്റിംഗ് ലൈസന്‍സ് തിരിച്ചു നല്‍കുന്നതായുമായി ബന്ധപ്പെട്ടാണ് എയര്‍സെല്‍ ട്രായിക്ക് കത്ത് നല്‍കിയത്. ഇതേ തുടര്‍ന്ന് ട്രായി ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കമ്പനി സൈറ്റില്‍ പ്രസിദ്ധീകരിക്കാനായി നിര്‍ദേശം നല്‍കി. ഇതിനു പുറമെ മുഴുവന്‍ ഉപഭോക്താക്കള്‍ക്കും പോര്‍ട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സര്‍ക്കിളുകളിലെ പ്രവര്‍ത്തനം നഷ്ടത്തിലായതിനെ തുടര്‍ന്നാണ് എയര്‍സെല്‍ സേവനം അവസാനിപ്പിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button