മുംബൈ ; പാപ്പരായതായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ എയര്‍സെല്‍.ഇതിനു വേണ്ട നടപടികൾക്കായി നാഷണല്‍ കമ്ബനി ലോ ട്രൈബ്യൂണലിനെ ഉടനെ സമീപിക്കുമെന്നാണ് സൂചന. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ വായ്പ നല്‍കിയവരുമായി ധാരണയിലെത്താന്‍ ശ്രമിച്ചവരികയായിരുന്നെങ്കിലും അതിന് കഴിഞ്ഞില്ല. ഇതിനെ തുടർന്നാണ് ലോ ട്രൈബ്യൂണലിനെ സമീപിക്കുന്നത്.
15,500 കോടി കടബാധ്യതയാണ് കമ്പനിക്കുള്ളത്. ഇതിനെ തുടർന്നാണ് എയര്‍സെലിന്റെ മാതൃകമ്ബനിയായ മലേഷ്യന്‍ ആസ്ഥാപനമായി പ്രവര്‍ത്തിക്കുന്ന മാക്സിസ് കൂടുതല്‍ പണംമുടക്കി സ്ഥാപനം മുന്നോട്ടു കൊണ്ട്പോ കുന്നതില്നിന്ന് പിന്മാറിയത്.
Read also ;വിക്രം കോത്താരി അറസ്റ്റിൽ
Post Your Comments