Latest NewsNewsIndia

ഈ കമ്പനിയുടെ സിംകാർഡാണോ നിങ്ങൾ ഉപയോഗിക്കുന്നത്? എങ്കിൽ ശ്രദ്ധിക്കുക

ന്യൂഡൽഹി: ജിയോയുടെ കടന്നുവരവും വിജയക്കുതിപ്പും പല ടെലികോം കമ്പനികളുടേയും അടിവേരിളക്കി. പല കമ്പനികളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ചില കമ്പനികൾ നിലനിൽപ്പിനായി മറ്റ് കമ്പനികളുമായി ലയിക്കാൻ ഒരുങ്ങുന്നു. കുറച്ച് നാളുകൾക്ക് മുൻപാണ് എയർസെൽ എന്ന കമ്പനി മുന്നറിയിപ്പുകളില്ലാതെ പെട്ടന്ന് ഒരു ദിവസം പൂട്ടിയത്. ഇത് ഉപഭോക്താക്കളെ ഏറെ പ്രശ്‌നത്തിലാക്കിയിരുന്നു. ഇപ്പോൾ ഇതേ അവസ്ഥയിലാണ് മറ്റൊരു പ്രമുഖ കമ്പനിയും.

ടെലിനോർ എന്ന കമ്പനിയാണ് ഇപ്പോൾ എയർസെലിന് സമാനമായ സാഹചര്യം നേരിടുന്നത്. ഒരു വർഷത്തിന് മുൻപാണ് എയർടെൽ ടെലിനോറിനെ സ്വന്തമാക്കിയത്. മാർച്ച് 31 കമ്പനിയുടെ പ്രവർത്തനം പൂർണ്ണമായും നിലക്കുകയാണ്. ജിയോയുമായുള്ള മത്സരം തന്നെയാണ് ടെലിനോറിനേയും വെട്ടിലാക്കിയത്. ഉപഭോക്താക്കൾക്ക് വേണ്ട രീതിൽ ഓഫർ നൽകാനോ, ഓഫർ വിലകൾ നിലനിർത്താനോ കമ്പനിക്ക് കഴിഞ്ഞിരുന്നില്ല. ഇത് മൂലം ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ടെലിനോറിന് നഷ്ടമായി.

also read:ജിയോക്ക് വീണ്ടും വെല്ലുവിളിയുമായി എയർടെൽ

ഇതോടെയാണ് കമ്പനി പൂട്ടുന്നത്. കമ്പനി പൂട്ടുന്നതിന് മുൻപ് നിലവിലെ ഉപഭോക്താക്കൾക്ക് നമ്പറുകൾ പോർട്ട് ചെയ്യാവുന്നതാണ്. ഇതിനായി അടുത്തുള്ള ടെലിനോർഷോപ്പിനെ സമീപിക്കാവുന്നതാണ്. ഇല്ലെങ്കിൽ 1900 എന്ന നമ്പറിലേക്ക് പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്എംഎസ്‌ അയയ്ക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button