FoodChristmas

മുന്തിരി വൈനും കേക്കുമില്ലാതെ എന്ത് ക്രിസ്തുമസ്

ക്രിസ്തുമസിന് കേക്കും വൈനും ഇല്ലാതെ എന്ത് ആഘോഷമാണ് ഉള്ളത്. അതും മുന്തിരിവൈനും നമ്മൾ ഏറെ ഇഷ്ടപെടുന്ന കേക്കും ആയാൽ ഇരട്ടി സന്തോഷമാണ്.
വൈൻ ഒരു മദ്യം മാത്രമായി ആരും പരിഗണിയ്ക്കാറില്ല. ക്രിസ്തുമസ് കാലത്ത് സ്വാദിഷ്ടമായ കേക്കുകൾ ഉണ്ടാക്കാൻ വൈൻ ഉപയോഗിക്കാറുണ്ട്. മുന്തിരി കൊണ്ട് ഉപയോഗിക്കുന്ന വൈൻ എല്ലാവർക്കും പ്രീയപ്പെട്ടത് തന്നെയാണ്. മുന്തിരി ഉപയോഗിച്ച് വൈൻ ഉണ്ടാക്കേണ്ടതെങ്ങനെയെന്ന് നമുക്ക് നോക്കാം.

ആവശ്യമായ സാധനങ്ങൾ

കറുത്ത മുന്തിരിങ്ങ – 1 1/2 കിഗ്രാം പഞ്ചസാര – 2 1/2 കിഗ്രാം
ഗോതമ്പ് – 300 ഗ്രാം
യീസ്റ്റ് – 1ടീസ്പൂണ്‍
മുട്ട – 1
വെള്ളം – 2 1/2 ലിറ്റര്‍(തിളപ്പിച്ചാറിയത്)

പാകം ചെയ്യേണ്ട വിധം

മുന്തിരിങ്ങ നന്നായി കഴുകി വൃത്തിയാക്കി വെള്ളം തോര്‍ന്നുപോകാന്‍ വയ്ക്കുക. യീസ്റ്റ് അല്പം ചൂടുവെള്ളത്തില്‍ പതയ്ക്കാന്‍ വയ്ക്കുക. അതിനുശേഷം മുന്തിരിങ്ങ ഒരു മത്ത് ഉപയോഗിച്ച് നന്നായി ഉടയ്ക്കുക. അതിലേക്ക് പഞ്ചസാരയുടെ നേര്‍പകുതി(1 1/4കിഗ്രാം)യും ഗോതമ്പും പതഞ്ഞ യീസ്റ്റും മുട്ടയുടെ വെള്ളയും വെള്ളവും ചേര്‍ക്കുക. ഇവ ഭരണിയില്‍ വായു കയറാത്തവിധം നന്നായി അടച്ച് സൂക്ഷിക്കുക. തുടര്‍ന്നുള്ള പത്ത് ദിവസം ഈ മിശ്രിതം ദിവസവും അല്പനേരം ഇളക്കണം. തിളപ്പിച്ചവെള്ളത്തില്‍ കഴുകിയ മത്തുപയോഗിച്ച് വേണം ഇളക്കേണടത്.

പിന്നീട് തുടര്‍ന്നുള്ള പത്തുദിവസം മിശ്രിതം ഇളക്കരുത്. അടച്ചുതന്നെ സൂക്ഷിക്കുക. ഇരുപത്തിയൊന്നാമത്തെ ദിവസം ബാക്കിയുള്ള പഞ്ചസാര(1 1/4കിഗ്രം) ചേര്‍ത്തിളക്കുക. അവ അലിഞ്ഞതിനുശേഷം മിശ്രിതം അരിക്കുക. നന്നായി അരിച്ച് ഗോതമ്പുള്‍പ്പെടെയുള്ളവ കളഞ്ഞതിനുശേഷം തെളിയുന്നതിനായി വയ്ക്കുക. നന്നായി തെളിഞ്ഞ മിശ്രിതം ഭരണിയില്‍ കെട്ടിസൂക്ഷിക്കുക. ആവശ്യം പോലെ വിശിഷ്ടാവസരങ്ങളിലെല്ലാം ഈ വൈൻ ഉപയോഗിയ്ക്കാവുന്നതാണ്.

ക്രിസ്തുമസ് കേക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം,

ആവശ്യമുള്ള സാധനങ്ങള്‍

മൈദ -മുന്നൂര്‍ ഗ്രാം
പഞ്ചസാര – മുന്നൂര്‍ ഗ്രാം
വെണ്ണ -മുന്നൂര്‍ ഗ്രാം
മുട്ട -മൂന്നെണ്ണം
വാനില എസ്സെന്‍സ് -അഞ്ചു തുള്ളി
അപ്പകാരം -ഒരു ടീസ്പൂണ്‍

ഉണ്ടാക്കുന്ന വിധം

മുട്ടയും പഞ്ചസാരയും എഗ്ഗ് ബീറ്ററിലോ,മിക്സിയിലോ ഇട്ട് ബീറ്റ്‌ ചെയ്യുക.പിന്നീട് വെണ്ണയും എസ്സെന്സും ചേര്‍ത്ത് ബീററ് ചെയ്യുക.അവസാനം മൈദയും അപ്പകാരവും ചേര്‍ത്ത് സ്പൂണ്‍ കൊണ്ട് മിക്സ് ചെയ്യുക.ശേഷം കുക്കര്‍ അടുപ്പില്‍ വെച്ച് പത്തു മിനിറ്റ്‌ ചൂടാക്കുക.ശേഷം ഒരു അലുമിനിയം പത്രമോ സ്റ്റീല്‍ പത്രമോ എടുത്തു അതില്‍ കുറച്ചു വെണ്ണ തടവിയ ശേഷം കുറച്ചു മൈദ മാവു ഇട്ട് തട്ടികളയുക.കേക്ക് പെട്ടെന്ന് ഇളകി കിട്ടാനാണ് ഇങ്ങേനെ ചെയ്യുന്നത്.ഈ പത്രത്തിലേക്ക് കേക്ക് മിക്സ് ഒഴിച്ച ശേഷം കുക്കറിലേക്ക് ഇറക്കി വെക്കുക.കുക്കറിനടിയില്‍ ഒരു തട്ടോ മൂടിയോ ഇടുന്നത് നന്നായിരിക്കും.ചെറുതീയില്‍ മുക്കാല്‍ മണിക്കൂര്‍ വേവിക്കുക.ഒരു കാര്യം പ്രത്യേകം ശ്രെദ്ധിക്കുക.കുക്കറിന്‍റ വെയിറ്റ് ഇടരുത്.മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞു തീ ഓഫാക്കുക.അഞ്ചു മിനിറ്റ്‌ കഴിഞ്ഞു കുക്കര്‍ തുറന്നു ചോക്കലേറ്റ്‌ ക്രീം കൊണ്ട് അലങ്കരിച്ച് വിളമ്പുക. വീട്ടില്‍ ഓ വനില്ലെന്നുള്ള പ്രയാസവും ഇപ്പൊ മാറി കാണും അല്ലെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button