Latest NewsIndiaNews

ഉപഭോക്താക്കൾക്കായി കിടിലൻ ഓഫറുകളുമായി വോഡാഫോൺ

ഉപഭോക്താക്കൾക്കായി പുതിയ ഓഫറുമായി വോഡാഫോൺ. 349 രൂപയ്ക്ക് ദിവസം രണ്ട് ജിബി വീതം 28 ദിവസത്തേക്ക് നൽകുന്ന ഓഫറാണ് ഇതിൽ പ്രധാനം. അൺലിമിറ്റഡ് വോയിസ് കോളുകളും ഈ ഓഫറിൽ ലഭ്യമാണ്. 458 രൂപയുടെ, 509 രൂപയുടെ രണ്ടു ഓഫറുകളും വോഡാഫോൺ അവതരിപ്പിച്ചിട്ടുണ്ട്.

ദിവസേന 1 ജിബിയുടെ ഡാറ്റയും അൺലിമിറ്റഡ് കോളും 70 ദിവസത്തേക്ക് ലഭിക്കുന്നതാണ് 458 രൂപയുടെ ഓഫർ. 509 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് ദിവസേന 1ജിബി ഡാറ്റ വീതം 84 ദിവസത്തേക്ക് ലഭിക്കും. കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഈ ഓഫറിൽ ലഭ്യമാണ്. അതേസമയം ഈ ഓഫർ ഏതൊക്കെ സർക്കിളിൽ വരുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button