തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ മെഡിക്കല്‍ ലബോറട്ടറി സര്‍വീസ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചര്‍, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കും കടുംബാംഗങ്ങള്‍ക്കും ആവശ്യമായ രോഗനിര്‍ണയ പരിശോധനാ സേവനങ്ങള്‍ ഈ കേന്ദ്രത്തിലൂടെ ലഭിക്കും. പരിശോധനാ ഫലങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ ഹെല്‍ത്ത് സ്‌കീം അനുസരിച്ചുള്ള നിരക്കുകളാണ് ഈടാക്കുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ച് ആര്‍. ജി. സി. ബി കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മെഡിക്കല്‍ ലബോറട്ടറി സര്‍വീസ് യൂണിറ്റുകള്‍ ആരംഭിക്കുന്നുണ്ട്.
Post Your Comments