
കൊല്ലം: കൊട്ടാരക്കരയ്ക്ക് സമീപം എം.സി റോഡില്‍ വാഹനമിടിച്ചിട്ട് റോഡില്‍ കിടന്ന അമ്മയ്ക്കും മകനും തുണയായത് മന്ത്രി വി.എസ് സുനില്‍കുമാര്‍. ചൊവ്വാഴ്ച ഉച്ചയോടെയാണ് വാളകം ജംഗ്ഷന് സമീപം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന വാളകം സ്വദേശി മിനിയെയും മകന്‍ സംഗീതിനെയും കാര്‍ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ പോയി.
ഈ സമയത്ത് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മന്ത്രി വി.എസ് സുനില്‍കുമാര്‍ തന്റെ ഔദ്ദ്യോഗിക വാഹനത്തില്‍ ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഇരുവരുടെയും പരിക്ക് സാരമായിരുന്നതിനാല്‍ പ്രാഥിമിക ശുശ്രൂഷ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയായിരുന്നു.
Post Your Comments