
ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലാണ് നിര്‍മല സീതാരമാന്‍ വിഷയത്തില്‍ പ്രതികരിച്ചത്. റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടിസ്ഥാന രഹിതമാണ്. ആരോപണത്തിനു അടിസ്ഥാനമില്ല. ഇതിനു പിന്നില്‍ പ്രത്യേക ലക്ഷ്യമുണ്ടായിരുന്നു. ആറ് എംപിമാരാണ് ഇതു സംബന്ധിച്ച് ലോക്‌സഭയില്‍ ചോദ്യം ചോദിച്ചത്.
36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കിയത് യുദ്ധോപകരങ്ങള്‍ ഏറ്റെടുക്കാനുള്ള നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരേപണം. ഇതിനുള്ള മറുപടിയിലാണ് പ്രതിരോധ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments