തിരുവനന്തപുരം: യഥാസമയം വരവ് ചെലവ് കണക്ക് വെളിപ്പെടുത്താത്തതില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിച്ചവര്‍ക്ക് അയോഗ്യത. 8750 പേര്‍ക്കാണ് അയോഗ്യത കല്പിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഇറക്കിയത്. ഇവര്‍ക്ക് 2022 വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ അയോഗ്യതയുണ്ടാകുമെന്ന് കമ്മീഷന്‍ പത്രക്കുറിപ്പില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് ചെലവ് കണക്ക് സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതായും തെരഞ്ഞെടുപ്പിന് പരിധിയില്‍ കൂടുതല്‍ തുക ചെലവഴിച്ചതായും കമ്മീഷന്‍ കണ്ടെയത്തിയവരെയുമാണ് അയോഗ്യരാക്കിയത്. ഇന്നു മുതല്‍ അഞ്ചു വര്‍ഷത്തേക്കാണ് അയോഗ്യത. ഇതിലൂടെ ഉണ്ടാകുന്ന നിലവിലെ അംഗങ്ങളുടെ ഒഴിവ് കമ്മീഷനെ അറിയിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
Post Your Comments