കൊല്‍ക്കത്ത: കല്‍ക്കട്ട ഹൈകോടതി മുന്‍ ജഡ്ജി സി.എസ് കര്‍ണന്‍ ജയില്‍ മോചിതനായി. കോടതിയലക്ഷ്യക്കുറ്റത്തിനായി ജയില്‍ ശിക്ഷ അനുഭവിച്ച കര്‍ണന്‍ ആറുമാസത്തിന് ശേഷമാണ് പുറത്തിറങ്ങിയത്. കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലിലായിരുന്നു ജസ്റ്റിസ് കര്‍ണന്‍. സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് കര്‍ണന് ആറുമാസത്തെ തടവുശിക്ഷ വിധിച്ചത്. സുപ്രിം കോടതി ജഡ്ജിയെ അറസ്റ്റ് ചെയ്യണമെന്ന് ജസ്റ്റിസ് കര്‍ണന്‍ നേരത്തേ ഉത്തരവിട്ടിരുന്നു. ഈ വിധിയിലൂടെ കര്‍ണന്‍ ഗുരുതരമായ കോടതിയലക്ഷ്യം കാട്ടിയതായി ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ ഇദ്ദേഹത്തിന് തടവുശിക്ഷ വിധിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു ജഡ്ജിയെ കോടതിയലക്ഷ്യക്കുറ്റത്തിന് ശിക്ഷിക്കുന്നത്.
Post Your Comments