തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്ത് ജയില്‍ മോചിതനായി. കേസിലെ മറ്റ് പ്രതികളായ റമീസ്, ജലാല്‍, മുഹമ്മദ് ഷാഫി എന്നിവരും പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവിൽ നിന്നും മോചിതരായി. അറസ്റ്റിലായി ഒരു വര്‍ഷത്തിനു ശേഷമാണ് പ്രതിക്ക് മോചനം ലഭിക്കുന്നത്.
നയതന്ത്ര സ്വര്‍ണക്കടത്ത് കേസിൽ കസ്റ്റംസ് ആദ്യം അറസ്റ്റ് ചെയ്തത് യുഎഇ കോണ്‍സുലേറ്റ് പിആര്‍ഒ യും ഒന്നാം പ്രതിയും ആയിരുന്ന സരിത്തിനെയാണ്. കേസിലെ മറ്റൊരു പ്രധാന പ്രതിയായ സ്വപ്ന സുരേഷ് ഈ മാസം ആദ്യം ജയില്‍ മോചിതയായിരുന്നു. ഇതോടെ കേസിലെ ഒട്ടുമിക്ക പ്രധാന പ്രതികളും പുറത്തിറങ്ങി.
സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകൻ സരിത്ത് ആണെന്നാണ് എന്‍ഐഎ ഉള്‍പ്പെടെ എല്ലാ അന്വേഷണ ഏജന്‍സികളുടെയും കണ്ടെത്തൽ. അതേസമയം, കേസിലെ മറ്റൊരു പ്രതിയായ സ്വപ്ന സുരേഷിന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി. കേരളം വിട്ടുപോകരുതെന്ന നിര്‍ദേശത്തോടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇളവ് നല്‍കിയത്.
Post Your Comments