ചെന്നൈ: കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ന്യായാധിപനായിരിക്കെ വിവാദത്തിലുള്‍പ്പെട്ട ജഡ്ജി സി എസ് കര്‍ണന്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ജസ്റ്റിസ് കര്‍ണന്‍ തന്നെ രൂപീകരിച്ച ആന്റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടി (എ.സി.ഡി.പി) സ്ഥാനാര്‍ഥിയായാണ് അദ്ദേഹം മത്സരിക്കുന്നത്. എ.സി.ഡി.പിയ്ക്കു വേണ്ടി ചെന്നൈ സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
സര്‍വീസിലിരിക്കെ കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യ ജഡ്ജിയാണ് സി എസ് കര്‍ണന്‍. കേസില്‍ ആറുമാസമാണ് അദ്ദേഹം തടവു ശിക്ഷ അനുഭവിച്ചത്. എ.സി.ഡി.പി 35 മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് അദ്ദേഹം അറിയിച്ചു പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും താന്‍ തന്നെയാണെന്നും സി. എസ് കര്‍ണന്‍ വ്യക്തമാക്കി. എഐഎഡിഎം.കെയ്ക്കും ഡിഎംകെയും ഒരു നേതാവിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
Post Your Comments