ന്യൂഡല്‍ഹി: പാക് സിഖുകാരെ നിര്‍ബന്ധിച്ച് മതംമാറ്റുന്ന സംഭവത്തില്‍ ഇടപെടുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഹാന്‍ഗു എന്ന പ്രദേശത്തെ സിഖുകാരെ ഇസ്ലാംമതത്തിലേക്കു മാറ്റാന്‍ ശ്രമിക്കുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്, ഇത് പാക് സർക്കാരുമായി ചർച്ച ചെയ്യുമെന്നും സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.
ഹാന്‍ഗു ജില്ലയിലെ പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ യാഖൂബ് ഖാന് നേരിട്ട് സിഖുകാരെ ഭീഷണിപ്പെടുത്തി മതം മാറ്റുന്നു എന്നാണ് പരാതി. പാക്കിസ്ഥാനില്‍ സിഖുകാരെ മതംമാറ്റാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ ശ്രമിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ്ങാണ് സുഷമയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
Post Your Comments