ന്യൂഡല്‍ഹി: നോട്ട് നിരോധനം വിജയം കണ്ടതിന്റെ സൂചനകള്‍. നോട്ട് നിരോധന ശേഷം 7961 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തതായി കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഈ മാര്‍ച്ച് വരെയാണ് ആദായ നികുതി വകുപ്പ് കള്ളപ്പണം പിടിച്ചെടുത്തത്. ഇക്കാലയളവില്‍ 900ത്തോളം കമ്പനികളില്‍ പരിശോധന നടന്നു. 900 കോടി രൂപയുടെ സ്വത്ത് കണ്ടുക്കെട്ടി. 7,961 കോടി രൂപയുടെ വെളിപ്പെടുത്താത്ത വരുമാനമാണ് കണ്ടെത്തിയതെന്നുമാണ് കേന്ദ്ര ധന സഹമന്ത്രി പൊന്‍ രാധാകൃഷ്ണന് ലോക്സഭയെ അറിയിച്ചത്.
നോട്ട് നിരോധന ശേഷം ദേശീയ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്ക് പ്രകാരം 2017 നവംബര്‍ 30വരെ സംസ്ഥാന പൊലിസ് 18.70 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Post Your Comments