തങ്ങളുടെ ന്യൂസ് ഫീഡില്‍ കൂടുതല്‍ വീഡിയോകളുമായി ഫേസ്ബുക്ക്. വാച്ച് (Watch) എന്ന പേരില്‍ ഒരു വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമാണ് ഫേസ്ബുക്ക് അവതരിപ്പിച്ചിരുന്നു. യൂട്യൂബ് മാതൃക പിന്തുടര്‍ന്നുകൊണ്ടുള്ള ഈ പ്ലാറ്റ്ഫോം വഴി എപ്പിസോഡുകളായുള്ള ദൃശ്യപരിപാടികള്‍ ഉപയോക്താക്കളിലെത്തിക്കുകയാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം. ഫേസ്ബുക്കില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ നിന്നും പരസ്യ വരുമാനം ഉണ്ടാക്കാന്‍ കമ്പനി ലക്ഷ്യമിടുന്നതായാണ് സൂചന.
അതേസമയം ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമുള്ള പോസ്റ്റുകളാവണം ന്യൂസ് ഫീഡില്‍ ആദ്യം കാണേണ്ടത് എന്നതില്‍ ഊന്നല്‍ നല്‍കുന്ന പ്രസ്താവന മുൻപ് ഫേസ്ബുക്ക് ഇറക്കിയിരുന്നു. നിലവില്‍ ന്യൂസ് ഫീഡിൽ ഏറ്റവും അധികം കാണുന്നത് സുഹൃത്തുക്കളില്‍ നിന്നും നിരവധി ഓണ്‍ലൈന്‍ വെബ്സൈറ്റുകളില്‍ നിന്നുള്ള പോസ്റ്റുകളുമാണ്.
Post Your Comments