FoodChristmas

ക്രിസ്തുമസിന് വീട്ടിലുണ്ടാക്കാം ബട്ടര്‍സ്‌കോച്ച് ഐസ്‌ക്രീം

മധുരമില്ലാത്തൊരു ക്രിസ്തുമസിനെ കുറിച്ച് ആര്‍ക്കും ചിന്തിക്കാനാകില്ല. കേക്കുകളും ഐസ്‌ക്രീമുകളും ഒരുപാട് ഉപയോഗിക്കുന്ന ഒരു സമയം കൂടിയാണ് ക്രിസ്തുമസ്. കേക്കിനും വൈനിനുമുള്ള അത്രയും പ്രാധാന്യം തന്നെ ക്രിസ്തുമസിന് ഐസ്‌ക്രീമിനുമുണ്ട്. കൊച്ചു കുട്ടികള്‍ക്കായിരിക്കും ഇതിനോട് പ്രിയം കൂടുതലും. പൊതുവേ മന്നള്‍ ഐസ്‌ക്രീം കടകളില്‍ നിന്നും വാങ്ങുകയാണ് പതിവ്.

ഇത്തവണ പഴയ പതിവൊക്കെയൊന്ന് മാറ്റിപ്പിടിച്ചാലോ? വിചാരിക്കുന്ന അത്ര കഷ്ടപ്പാടൊന്നുംില്ല, ഐസ്‌ക്രീം വീട്ടിലുണ്ടാക്കാന്‍. പളരെ എളുപ്പത്തില്‍ വീട്ടില്‍തന്നെ ഉണ്ടാക്കാന്‍ കഴിയുന്ന ഒന്നാണ് ബട്ടര്‍സ്‌കോച്ച് ഐസ്‌ക്രീം. പേരുപോലെയൊന്നുമല്ല വളരെ വേഗത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒന്നാണ് ബട്ടര്‍ സ്‌കോച്ച് ഐസ്‌ക്രീം. ഇനിയത് എങ്ങനെയുണ്ടാക്കുന്നുവെന്ന് നോക്കിയാലോ?

ആവശ്യ സാധനങ്ങള്‍:
വിപ്പിംങ്ങ് ക്രീം – 200 ഗ്രാം
മില്‍ക്ക് മെയ്ഡ് – 1/2 ടിന്‍
സ്വീറ്റ്കാരമല്‍ സിറപ്പ് – ടേബള്‍സ്പൂണ്‍
അണ്ടിപരിപ്പ് – 25എണ്ണം ക്രഷ് ചെയ്തത്
പഞ്ചസാര – 3 ടേബിള്‍സ്പൂണ്‍
ബട്ടര്‍ സ്‌കോച്ച് സിറപ്പ് – 3 തുള്ളി

തയാറാക്കുന്ന വിധം:

ആദ്യം പഞ്ചസാര ചൂടാക്കി കാരമല്‍ ആക്കി അതിലേക്ക് ക്രഷ് ചെയ്ത അണ്ടിപരിപ്പ് ചേര്‍ത്തിളക്കി ബട്ടര്‍ പേപ്പറില്‍ നിരത്തുക. തണുക്കുമ്പോള്‍ പൊടിച്ചെടുക്കുക. നല്ല പൊടിയേണ്ട ആവശ്യമില്ല. ശേഷം വിപ്പിംങ്ങ് ക്രീം ബീറ്റര്‍ ഉപയോഗിച്ച് 4 മിനിട്ട് ബീറ്റ് ചെയ്യുക.അതിലേക്ക് മില്‍ക്ക് മെയ്ഡും മൂന്നു തുള്ളി ബട്ടര്‍ സ്‌കോച്ച് സിറപ്പും ചേര്‍ത്ത് മിക്സ് ചെയ്ത് ചേര്‍ത്തിളക്കി എയര്‍ ടൈറ്റ് ആയ ഒരു ബോക്സിലേക്ക് ഇത് മാറ്റി മുകളില്‍ കാരമല്‍ സിറപ്പും, കാരമല്‍ ക്രമ്പ്സും വിതറി 8 മണിക്കൂര്‍ ഫ്രീസ് ചെയ്ത് എടുക്കുക. അതിനു ശേഷം നമുക്ക് എടുക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button