
കല്‍പ്പറ്റ: പള്ളിയില്‍ കുര്‍ബാനയ്ക്ക് എത്തിയില്ലെന്നാരോപിച്ച് കുട്ടികളെ ചൂരല്‍വടികൊണ്ട് തല്ലിയ വൈദികനെതിരെ കേസ്. കണിയാമ്പറ്റ ചുണ്ടക്കര സെയ്ന്റ് ജോസഫ് പള്ളി വികാരി ഫാ. തോമസ് പൊന്‍തൊട്ടിയുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ഒമ്പത്, പതിനാറ് പ്രായമുള്ള കുട്ടികളെയാണ് കുർബാനയ്ക്ക് എത്താത്തതിനെ തുടർന്ന് വൈദികൻ ചൂരൽ വടി വെച്ച് അടിച്ചത്.
സണ്‍ഡെ ക്ലാസിന്റെ സമാപന പ്രാര്‍ഥനാസമയത്ത് മറ്റ് കുട്ടികളുടെ മുമ്പില്‍വെച്ചായിരുന്നു മര്‍ദനമെന്ന് പോലീസ് വ്യക്തമാക്കി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.
Post Your Comments