KeralaLatest NewsNews

തോമസ് ചാണ്ടിയുടെ കൈയേറ്റം: വിജിലന്‍സിന് 15 ദിവസം കൂടി അനുവദിച്ചു

കോട്ടയം: ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി 15 ദിവസം കൂടി വിജിലന്‍സിനെ അനുവദിച്ചു. കേസില്‍ ഉള്‍പ്പെട്ട ചില ആളുകളുടെ കൂടി മൊഴി രേഖപ്പെടുത്താനുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി ദിവസം നീട്ടി നല്‍കിയത്. അന്വേഷണം അനന്തമായി നീട്ടികൊണ്ടുപോകരുതെന്നും കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ തവണയും കോടതി 15 ദിവസം അധികമായി അനുവദിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button