പത്തനംതിട്ട : മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന സന്നിധാനത്ത് തട്ടിപ്പ് നടത്തിയ സംഘത്തെ ദേവസ്വം വിജിലന്‍സ് പിടികൂടി. തെലുങ്ക് പത്രത്തിന്റെ പേരില്‍ കഴിഞ്ഞ ദേവസ്വം ബോര്‍ഡ് ഭരണസമിതി ഇവര്‍ക്ക് താമസിക്കാന്‍ സന്നിധാനം മീഡിയ സെന്ററില്‍ പ്രത്യേക മുറിയും അനുവദിച്ചിരുന്നു. വാര്‍ത്ത എന്ന പേരിലുള്ള തെലുങ്ക് പത്രത്തിന്റെ സന്നിധാനത്തെ് മുറി പരിശോധിച്ചാണ് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന സന്നിധാനത്ത് തട്ടിപ്പ് നടത്തിയ സംഘത്തെ ദേവസ്വം വിജിലന്‍സ് പിടികൂടിയത്.
അയ്യപ്പന്മാരെ സോപാനത്ത് കൊണ്ടുപോയി ദര്‍ശനം നടത്തിച്ച് പണം വാങ്ങുന്ന സംഘത്തെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രത്യേക വിജിലന്‍സ് സംഘം പിടികൂടിയത്. പുതിയ ഭരണസമിതി ചുമതലയേറ്റതോടെ പരിശോധനകളെല്ലാം കര്‍ശനമാക്കിയിരുന്നു. രണ്ടു പേരെയും വിജിലന്‍സ് സംഘം സന്നിധാനം പൊലീസിന് കൈമാറി. ഇവരുടെ മുറിയില്‍ നിന്നും ഇരുപതിനായിരത്തോളം രൂപയും 20 പാക്കറ്റ് സിഗരറ്റും വിജിലന്‍സ് കണ്ടെടുത്തു. പുനലൂര്‍ സ്വദേശി ആര്‍. രാജന്‍, തമിഴ്നാട് സ്വദേശി എം രാമകൃഷ്ണ എന്നിവരെയാണ് വിജിലന്‍സ് പിടികൂടിയത്. വിജിലന്‍സിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Post Your Comments