Latest NewsKeralaNews

പകര്‍ച്ചവ്യാധി നിയന്ത്രണം: കര്‍മ്മ പരിപാടികള്‍ ഈ മാസം ആരംഭിക്കും

തിരുവനന്തപുരം: പകര്‍ച്ചവ്യാധി നിയന്ത്രണത്തിനും പ്രതിരോധത്തിനും ഊര്‍ജിത കര്‍മ്മപരിപാടി നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഈ മാസം തന്നെ ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ആദ്യ പടിയായി എല്ലാ ജില്ലകളിലും കലക്ടര്‍മാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ അധ്യക്ഷന്മാരുടെയും മറ്റ് ജനപ്രതിനിധികളുടെയും യോഗവും വിളിക്കും. ജനുവരിയില്‍ പ്രത്യക ഗ്രാമസഭ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനും ജില്ലാതല ചുമതല മന്ത്രമാര്‍ക്ക് നല്‍കാനും യോഗം തീരുമാനിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button