തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. ഓഖി ദുരന്ത ബാധിതരെ സന്ദർശിക്കുന്നതിന്റെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിൻെറയും ഭാഗമായി ലക്ഷദ്വീപ് സന്ദർശനത്തിനു ശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മോദി, ഹെലികോപ്റ്ററിൽ കന്യാകുമാരിയിലേക്ക് പോയി. ശേഷം തിരുവനന്തപുരത്തു 4.15നു മടങ്ങിയെത്തുന്ന പ്രധാനമന്ത്രി 4.20നു റോഡുമാർഗം പൂന്തുറയിലെത്തും. 4.40 മുതൽ അഞ്ചുവരെ പൂന്തുറ സെന്‍റ് തോമസ് സ്കൂളിൽ ഓഖി ദുരിതബാധിതരെ കാണും.
5.05നു പൂന്തുറയില്‍നിന്ന് പ്രധാനമന്ത്രി റോഡ് മാര്‍ഗം 5.30ന് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിലെത്തും. അഞ്ചര മുതല്‍ ആറേകാല്‍ വരെ ഓഖി ദുരന്തത്തിന്റെ പ്രത്യാഘാതങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്ന യോഗത്തില്‍ സംബന്ധിച്ച ശേഷം 6.35ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി 6.40നു വ്യോമസേനയുടെ വിമാനത്തില്‍ തിരിച്ച് ഡല്‍ഹിക്ക് പോകും.
Post Your Comments