KeralaLatest NewsNews

മോദിയെ ക്രിസ്മസിന് ക്ഷണിച്ചു എന്നാല്‍…. ഷീല കണ്ണന്താനം പറയുന്നു

ന്യൂഡല്‍ഹി: ഈ വര്‍ഷമാണ് കേരളത്തില്‍ നിന്നു ഒരാള്‍ മോദി മന്ത്രിസഭയില്‍ ഇടം നേടിയത്. അല്‍ഫോണ്‍സ് കണ്ണന്താനത്തിനാണ് കേന്ദ്രമന്ത്രി സഭയില്‍ കേരളത്തില്‍ നിന്നും ഇടം ലഭിച്ചത്. കണ്ണന്താനം കേന്ദ്ര മന്ത്രിയായതിനു ശേഷമുള്ള ആദ്യ ക്രിസ്മസാണ് വരുന്നത്. ഇത്തവണത്തെ ക്രിസ്മസ് ആഘോഷത്തിന്റെ വിവരങ്ങള്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഭാര്യ ഷീല കണ്ണന്താനം ഒരു മാധ്യമവുമായി പങ്കുവച്ചു.

ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം എല്ലാവരെയും വിളിച്ച് സ്‌നേഹവിരുന്നൊരുക്കാനായിരുന്നു ആലോചന. ചടങ്ങില്‍ എല്ലാ കേന്ദ്രമന്ത്രിമാരെയും ക്ഷണിക്കാനും ആലോചന നടത്തി. എല്ലാവര്‍ക്കും പ്രത്യേകം സമ്മാനങ്ങള്‍ നല്‍കണമെന്ന ആഗ്രഹവുമുണ്ടായിരുന്നു.

പക്ഷേ നിരവധി മനുഷ്യര്‍ ഓഖി ദുരന്തത്തില്‍ വേദന അനുഭവിക്കുമ്പോള്‍ നമ്മള്‍ ആഘോഷിക്കുന്നത് ശരിയല്ലല്ലോ. എന്നാലും വീട്ടില്‍ ആശംസയുമായി എത്തുന്നവര്‍ക്ക് സമ്മാനം നല്‍കുന്ന പതിവ് തുടരുമെന്നു ഷീല കണ്ണന്താനം പറഞ്ഞു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button