കൊല്ലം: കൊല്ലം എസ് എന്‍ കോളേജിന്റെ വനിതാ ഹോസ്റ്റലില്‍ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായെന്ന് പരാതി. രാത്രി കാലങ്ങളില്‍ ഹോസ്റ്റലിനുള്ളില്‍ വരെ സാമൂഹ്യ വിരുദ്ധര്‍ കയറുന്നതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിട്ടും അധികൃതര്‍ നടപയിയെടുക്കുന്നുല്ലെന്നും ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
എസ്.എന്‍ കോളേജ് മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള കൊല്ലത്തെ വനിതാ ഹോസ്റ്റലിലാണ് അടുത്തകാലത്തായി സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായതിനെ കുറിച്ച് പരാതിയുയര്‍ന്നത്. വൈകുന്നേരങ്ങളില്‍ ഹോസ്റ്റലിനു മുമ്പില്‍ തമ്പടിക്കുന്ന സംഘം തങ്ങള്‍ക്കു നേരെ നഗ്നത പ്രദര്ശിപ്പിക്കുന്നുതായും വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെടുന്നു. എന്നാല്‍ ഇതൊന്നും അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം രാത്രിയില്‍ ഹോസ്റ്റലിന്റെ ജനല്‍ച്ചില്ല സാമൂഹ്യ വിരുദ്ധര്‍ എറിഞ്ഞു തകര്‍ത്തിരുന്നു. ഇതോടെ വിദ്യാര്‍ത്ഥികളുടെ രോഷം അണപൊട്ടി. വിഷയത്തില്‍ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ഹോസ്റ്റല്‍ ഉപരോധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് സുരക്ഷ ശക്തിപെടുത്തുന്നതിനും ഹോസ്റ്റല്‍ പരിസരത്ത് സിസിടിവി സ്ഥാപികിക്കുമെന്നും വാര്ഡന് അറിയിച്ചു.
Post Your Comments