വാഷിംഗ്ടണ്‍: പ്രമുഖ സ്‌പോര്‍ട് ചാനലായ ഇഎസ്പിന്നിന്റെ തലവന്‍ ജോണ്‍ സ്‌കിപ്പര്‍ രാജിവച്ചു. മദ്യപാനാസ്‌ക്തിയേത്തുടര്‍ന്നാണ് രാജിയെന്നാണ് വിവരങ്ങള്‍. സ്‌കിപ്പര്‍ തന്നെ ഇക്കാര്യം രാജിക്കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മുന്‍ ഇഎസ്പിഎന്‍ പ്രസിഡന്റ് ജോര്‍ജ് ബോര്‍ഡെന്‍ഹെയ്മര്‍ ആണ് സ്‌കിപ്പറിനു പിന്‍ഗാമിയായി എത്തുകയെന്നാണ് സൂചന. ഇദ്ദേഹം ഇടക്കാല പ്രസിഡന്റായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. ചാനല്‍ തലപ്പത്തേക്ക് സ്ഥിരമായി ആരെങ്കലും എത്തുന്നതുവരെ ഹെയ്മര്‍ തുടരും. 1997മുതല്‍ ഇഎസ്പിഎന്നിനൊപ്പമുള്ള സ്‌കിപ്പര്‍ 2012ലാണ് സ്ഥാപനവുമായുള്ള അദ്ദേഹത്തിന്റെ കരാര്‍ പുതുക്കിയത്. 2021വരെയായിരുന്നു കരാര്‍.
Post Your Comments