Latest NewsNewsInternational

ആഗോളതലത്തില്‍ ഇന്ത്യ വന്‍ ശക്തിയായി മാറുമെന്ന് അമേരിക്കയുടെ റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍ : ഇന്ത്യ ആഗോളതലത്തില്‍ വന്‍ ശക്തിയായി മാറുമെന്ന് അമേരിക്കയുടെ റിപ്പോര്‍ട്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലും ഇന്ത്യന്‍ അതിര്‍ത്തികളിലും ഇന്ത്യ അധീശത്വം സ്ഥാപിച്ച് കഴിഞ്ഞുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ട് ട്രംപ് പറഞ്ഞു. നാഷണല്‍ സെക്യൂരിറ്റി സ്ട്രാറ്റജിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. ഇന്ത്യക്ക് എല്ലാവിധ സഹായ-സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ റോഡ് നിര്‍മാണം, ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി തുടങ്ങി അതിതന്ത്ര പ്രധാനമായ കാര്യങ്ങളില്‍ തങ്ങള്‍ ഇന്ത്യക്കൊപ്പമാണെന്ന് അദ്ദേഹം പറഞ്ഞു.

തീവ്രവാദികള്‍ക്ക് പാകിസ്ഥാന്‍ ചെയ്ത് കൊടുക്കുന്ന സഹായങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൗത്ത് ഏഷ്യന്‍ രാജ്യങ്ങളുടെ പരമാധികാരത്തില്‍ ചൈന അനാവശ്യമായി കൈകടത്തുന്നതും അദ്ദേഹം വിലക്കി.തീവ്രവാദത്തിനെതിരെ ഇന്ത്യകൈക്കൊണ്ട നിലപാടിനെ ട്രംപ് എടുത്ത് പറഞ്ഞു.

സൗത്ത് ഏഷ്യന്‍ രാജ്യങ്ങളുടെ സുരക്ഷയ്ക്കായി ഇന്ത്യ-അമേരിക്ക-ജപ്പാന്‍-ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ ഉടമ്പടി രാജ്യങ്ങള്‍ തമ്മിലുള്ള സുരക്ഷയ്ക്കുള്ള പുതിയ മുതല്‍ക്കൂട്ടാണെന്നും ട്രംപ് പറഞ്ഞു.

പാക് അധീന കശ്മീരിന്റെ കാര്യത്തില്‍ ഇന്ത്യയുടേയും പാകിസ്ഥാന്റെയും നിലപാട് ഒരു ആണവയുദ്ധത്തിലേയ്ക്ക് എത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button