Latest NewsIndia

വസ്തു ഇടപാടുകള്‍ക്ക് ആധാർ ; കേന്ദ്ര സർക്കാർ തീരുമാനം ഇങ്ങനെ

ന്യൂ ഡൽഹി ; “വസ്തു ഇടപാടുകള്‍ക്ക് ആധാർ നിര്‍ബന്ധമല്ലെന്ന്” കേന്ദ്ര ഭവന-നഗരകാര്യ സഹമന്ത്രി ഹര്‍ദീപ് സിങ് പുരി. ലോക്സഭയില്‍ എഴുതിനല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “ആധാര്‍ നിര്‍ബന്ധമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ല. എന്നാൽ രജിസ്ട്രേഷന്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഭൂമി രജിസ്ട്രേഷനുകള്‍ക്ക് ആധാര്‍ ഉപയോഗിക്കുന്നതിന്റെ സാധ്യത പ്രയോജനപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും” അദ്ദേഹം പറഞ്ഞു. “വസ്തുകൈമാറ്റത്തിന് ആധാര്‍ ഉപയോഗിക്കുന്നത് നല്ല ആശയമാണ്. ഇക്കാര്യത്തില്‍ ഭാവിയില്‍ നടപടികള്‍ എടുക്കുമെന്നും” അദ്ദേഹം കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button