കൊച്ചി : സംസ്ഥാനത്ത് അടുത്തിടെ നടന്ന വന്‍ മോഷണങ്ങള്‍ക്ക് പിന്നില്‍ മഹാരാഷ്ട്രയില്‍ നിന്നുളള സംഘമാണെന്ന് പോലീസ്.സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കും ഇന്റലിജന്‍സ് മേധാവി ടി.കെ വിനോദ് കുമാറിനും അയച്ച സന്ദേശത്തിലാണ് കൊച്ചി റേഞ്ച് ഐ.ജി ഇക്കാര്യം വ്യക്തമാക്കിയത്.
മോഷണ സംഘത്തില്‍ എട്ട് പേര് ഉണ്ടാകും.ഇവര്‍ ഹിന്ദി,ഇംഗ്ലീഷ് ഭാഷകള്‍ സംസാരിക്കും.വലിയ വീടുകളാണ് ഇവര്‍ തിരഞ്ഞെടുക്കുക എന്നും സന്ദേശത്തില്‍ ഉണ്ട്.എല്ലാ മോഷണങ്ങള്‍ക്കും പ്ലാസ്റ്റിക് കയറും സെല്ലോടേപ്പും ഇവര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
Post Your Comments