Latest NewsIndiaNews

പ്രായപൂര്‍ത്തിയായ ഭിന്നലിംഗക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ച് ഈ സര്‍ക്കാർ

അമരാവതി: പ്രായപൂര്‍ത്തിയായ ഭിന്നലിംഗക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. പ്രതിമാസം 1,500 രൂപയാണ് പെൻഷനായി നൽകുക. മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം ഭിന്നലിംഗക്കാരുടെ ഉന്നമനത്തിനായുള്ള പ്രത്യേക നയത്തിന് അംഗീകാരം നല്‍കി. ഭിന്നശേഷിക്കാര്‍ക്കു സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളും പൊതുയാത്രാ സംവിധാനങ്ങളും മറ്റും സുഗമമായി ഉപയോഗിക്കാവുന്ന രീതിയിലാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

26,000 ഭിന്നലിംഗക്കാർ ആന്ധ്രാപ്രദേശില്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. പ്രതിമാസം 1,500 രൂപ ഇവരില്‍ 18 വയസു തികഞ്ഞവര്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നത്. ആന്ധ്രാപ്രദേശ് കേരളത്തിനും ഒഡീഷയ്ക്കുംശേഷം ഭിന്നലിംഗക്കാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ്. സ്വയംതൊഴില്‍ കണ്ടെത്തുന്നതിനും ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുമായി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ബാങ്കുകള്‍ മുഖേന വായ്പകള്‍ ലഭ്യമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button