ന്യൂഡല്‍ഹി: ഗുജറാത്ത് തെരെഞ്ഞടുപ്പിൽ വോട്ടു ശതാമനത്തിൽ മുമ്പിൽ ബിജെപിയും കോൺഗ്രസും അല്ല. ഏറ്റവും അധികം വോട്ട് നേടി താരമായി മാറിയത് നോട്ടയാണ്. ഗുജറാത്തിലെ 1.8 ശതമാനം വോട്ടര്‍മാരാണ് നോട്ടയ്ക്കു വേണ്ടി തങ്ങളുടെ സമ്മതിദാന അവകാശം വിനയോഗിച്ചത്. 0.9 ശതമാനം വോട്ടര്‍മാര്‍ ഹിമാചല്‍ പ്രദേശിലും നോട്ടയ്ക്കു കുത്തി.
സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് നൽകാനായി താത്പര്യമില്ലാത്ത വ്യക്തികൾക്ക് തങ്ങളുടെ സമ്മതിദാന അവകാശം വിനയോഗിക്കാനുള്ള സംവിധാനമാണിത്. 5.21 ലക്ഷം വോട്ടര്‍മാരാണ് ഗുജറാത്തിൽ നോട്ടയ്ക്കു വോട്ട് നൽകിയത്. ഗുജറാത്തില്‍ നോട്ടയ്ക്കു ലഭിച്ച വോട്ട് ബിഎസ്പി, എന്‍സിപി എന്നീ പാര്‍ട്ടികള്‍ക്കു ലഭിച്ച വോട്ടു ശതമാനത്തേക്കാള്‍ കൂടുതലാണ്.
Post Your Comments