തിരുവനന്തപുരം•വീട്ടമ്മയുടെ കുളിസീന്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച എന്‍ജിനീയറായ യുവാവ് പിടിയില്‍.സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ എന്‍ജിനീയറായ പത്തനംതിട്ട കലഞ്ഞൂര്‍ പഞ്ചായത്തിലെ കൂടല്‍ സ്വദേശി മിഥുന്‍രാജ്(28) ആണു പോലീസ് പിടിയിലായത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് നിരവധി സ്ത്രീകളുടെ അശ്ലീല വീഡിയോ ക്ലിപ്പുകള്‍ പോലീസ് കണ്ടെടുത്തു.
രാത്രികാലങ്ങളില്‍ വീടുകളില്‍ കയറി ഒളിച്ചിരുന്നു സ്ത്രീകളുടെ നഗ്നത പകര്‍ത്തുന്നത് ഇയാള്‍ പതിവാക്കിരുന്നതായി പോലീസ് പറയുന്നു. ശനിയാഴ്ച രാത്രിയില്‍ വീട്ടമ്മയുടെ നഗന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിടയില്‍ പിടയിലാകുകയായിരുന്നു. വീട്ടമ്മ കുളിക്കാന്‍ കയറി എന്നു കരുതിയ ഇയാള്‍ വെന്റിലേഷന്‍ വഴി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു.സംഭവം കണ്ട ഗൃഹനാഥന്‍ മിഥുന്‍ രാജിനെ പിടികൂടാന്‍ ശ്രമിച്ചു എങ്കിലും ഗൃഹനാഥന്റെ കൈകയില്‍ നിന്ന് ഇയാള്‍ രക്ഷപെട്ട് ഒടുകയായിരുന്നു.
ഓടുന്നതിനിടയില്‍ ഫോണ്‍ താഴെ വീണിരുന്നു. ഗൃഹനാഥന്‍ ഫോണ്‍ പൂജപ്പുര പോലിസില്‍ ഏല്‍പ്പിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വാടകവീട്ടില്‍ നിന്നു പോലീസ് ഇയാളെ പിടികൂടി. മറ്റൊരു ഫോണും ഇയാളില്‍ നിന്നു കണ്ടെടുത്തിരുന്നു. ഈ ഫോണിലും നിരവധി അശ്ലീല ചിത്രങ്ങളുണ്ടായിരുന്നു. . കോടതിയില്‍ ഹാജരാക്കിയ മിഥുനെ റിമാന്‍ഡ് ചെയ്തു.
Post Your Comments