ന്യൂഡൽഹി : ഗുജറാത്ത് , ഹിമാചൽ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി ബിജെപി. ജാതി രാഷ്ട്രീയത്തിന്റെ പേരിൽ മുന്നേറ്റമുണ്ടാക്കാൻ ശ്രമിച്ച കോൺഗ്രസിന് നേരിയ വെല്ലുവിളിയുയർത്താൻ സാധിച്ചെങ്കിലും ഗുജറാത്ത് ജനത വികസനത്തിനൊപ്പമാണെന്ന് വീണ്ടും തെളിയിച്ചു. തുടർച്ചയായി ആറാം തവണയാണ് ബിജെപിയെ ഗുജറാത്തി ജനത അധികാരത്തിലേറ്റുന്നത്. ബിജെപിക്ക് ഭൂരിപക്ഷം നിലനിര്‍ത്താനായെങ്കിലും കോണ്‍ഗ്രസ് കടുത്ത പ്രതിരോധം ഉയര്‍ത്തിയിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദി ഭരണം തുടരാനുള്ള ജനഹിതമായി കൂടി ഇതിനെ ബിജെപി ഉയര്‍ത്തിക്കാട്ടും.
കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടാനായി എന്നത് മാത്രമാണ് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും അല്പമെങ്കിലും ആശ്വാസമാകുന്നത്. ഗുജറാത്തില്‍ ബിജെപി തോല്‍ക്കുമെന്ന് ആര് എസ്് എസ് സര്‍വ്വേ പോലും കണ്ടെത്തിയിരുന്നു. മോദിയേയും അമിത് ഷായേയും തളയ്ക്കാന്‍ ഗുജറാത്തിലെ തിരിച്ചടി തേടിയെത്തുമെന്ന് ബിജെപിയിലെ ചില നേതാക്കൾ പോലും കരുതി. അടുത്ത ലക്ഷ്യം മേഘാലയയും മിസ്സോറാമുമാണ്. അതിനൊപ്പം കര്‍ണ്ണാടകയും. ഈ മൂന്ന് സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് ഭരണം തൂത്തെറിയുകയെന്നതാണ് ബിജെപിയുടെ അടുത്ത അജണ്ട.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സിദ്ധ രാമയ്യയുടെ കര്‍ണാടകയിലും ഇതേപോരാട്ടം ആവും ഉണ്ടാവുക.കര്‍ണാടകയിലെ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്താന്‍ ആവുന്നതെല്ലാം കോൺഗ്രസ് ചെയ്യും. അമിത്ഷായുടെ തന്ത്രങ്ങൾ കർണ്ണാടകയിലെ ബിജെപിയെ ഭരണത്തിൽ എത്തിക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. ഗുജറാത്തില്‍ പട്ടീദാര്‍ നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍, ദളിത് നേതാവ് ജിഗ്നേഷ് മേവാനി, ആദിവാസ് നേതാവ് അല്‍പേഷ് ഠാക്കൂര്‍ എന്നിവരെ ഒപ്പം നിര്‍ത്തിയിട്ടും ഭരണം പിടിക്കാന്‍ പറ്റാത്തത് കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.
കര്‍ണാടക, ബംഗാള്‍ തുടങ്ങിയ വലിയ സംസ്ഥാനങ്ങളും കേരളം, ത്രിപുര പോലുള്ള ഏതാനും ചില സംസ്ഥാനങ്ങളും ഒഴിച്ചാല്‍ ഇന്ത്യയുടെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപിയാണ്.
Post Your Comments