ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ശക്തിയെ നമിക്കുന്നുവെന്നും വികസന രാഷ്ട്രീയത്തെ ജനങ്ങൾ അനുഗ്രഹിച്ചെന്നും മോദി വ്യക്തമാക്കി. ഗുജറാത്തിൽ 158 സീറ്റുകളിലാണ് ഗുജറാത്തിൽ ബിജെപി വിജയിച്ചത്. 182 മണ്ഡലങ്ങളിലേക്കാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്.
Read Also: ഹിമാചല്‍ പ്രദേശിലെ വിജയത്തില്‍ പ്രധാന പങ്ക് ഭാരത് ജോഡോ യാത്രയ്ക്ക്: നേതാക്കളോട് നന്ദി പറഞ്ഞ് ഖാര്‍ഗെ
ഗുജറാത്ത് തിരഞ്ഞെടുപ്പിൽ മികച്ച ലീഡ് നേടി വിജയിച്ച ബിജെപിയെ പ്രശംസിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രംഗത്തെത്തിയിരുന്നു. ഗുജറാത്തിലെ ജനങ്ങൾ ബിജെപി ഭരണത്തെ അനുകൂലിക്കുന്നവരാണ്. അവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ അഗാധമായ വിശ്വാസമുണ്ട്. തങ്ങൾ ഗുജറാത്തിൽ ഒരു പുതിയ റെക്കോർഡ് സൃഷ്ടിക്കുകയാണെന്ന് രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
ഗുജറാത്ത് മോഡലിനെ ഇന്ന് ആളുകൾ ഏകകണ്‌ഠേന സ്വീകരിക്കുന്നുണ്ടെന്ന് പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുളള പദ്ധതികൾ 2000 മുതൽ ആളുകൾ ഇരുകൈകളും നീട്ടി സ്വീകരിച്ചുവരികയാണ്. ഗുജറാത്തിലെ ജനങ്ങളെയും ബിജെപി പ്രവർത്തകരെയും നേതാക്കളയും അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: പ്രവർത്തന വിപുലീകരണത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവേ, ബജറ്റ് വിഹിതം ഉയർത്തണമെന്ന് റെയിൽവേ മന്ത്രാലയം
Post Your Comments