USALatest NewsInternational

ലോകത്തിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളത്തിൽ വിമാനങ്ങൾ റദ്ദാക്കി ; കുടുങ്ങിയത് ആയിരകണക്കിന് യാത്രക്കാർ

അറ്റ്ലാന്റ ; ലോകത്തിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളമായ ഹാര്‍ട്ട്സ്ഫീല്‍ഡ്-ജാക്സണ്‍ അറ്റ്ലാന്റ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിൽ വിമാനങ്ങള്‍ റദ്ദാക്കിയതോടെ ആയിരകണക്കിന് യാത്രക്കാർ കുടുങ്ങി. വൈദ്യുതി തകരാര്‍ ഉണ്ടായതിനെ തുടർന്നാണ് ഞായറാഴ്ച രാത്രി മുതൽ വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് വിവരം.

ഏകദേശം 1000 വിമാനങ്ങള്‍ റദ്ദാക്കിയത്വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടാനിരുന്ന എല്ലാ ഫ്ളൈറ്റുകളും നിര്‍ത്തലാക്കിയതിനോടൊപ്പം എത്തിച്ചേര്‍ന്ന ഫ്ലൈറ്റുകളും അതെ പോയിന്റുകളിൽ തന്നെ നില നിർത്തി. വൈദ്യുതി പൂർണമായും തകരാറിലായതിനാൽ യാത്രക്കാര്‍ അവരുടെ സെല്‍ ഫോണിലെ ടോര്‍ച്ചില്‍ നിന്നുള്ള വെളിച്ചം ഉപയോഗിച്ചാണ് എയര്‍പോര്‍ട്ടില്‍ കഴിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button