നല്ല സെക്‌സ് അനുഭവം ഉണ്ടാവണമെങ്കില്‍ ഇരുപങ്കാളികളുടേയും പരിപൂര്‍ണമായ ഉത്തരവാദിത്വം ആവശ്യമാണ്. ഇതില്‍ പുരുഷനെന്നോ സ്ത്രീയെന്നോ ഉള്ള വ്യത്യാസവുമില്ല. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും ചിലകാര്യങ്ങളിലൂടെ തന്നെ കിടപ്പറയിലെ അവരുടെ മിടുക്കു തിരിച്ചറിയാന്‍ സാധിക്കും, പ്രത്യേകിച്ചു സ്ത്രീകളുടേത്.
സ്ത്രീകള്‍ക്ക് മാത്രമായ ചില സ്‌ത്രൈണത കലര്‍ന്ന പൊടികൈയ്കളും മറ്റും കിടപ്പറ സജീവമാക്കാന്‍ ചെയ്യാന്‍ സാധിക്കും. പങ്കാളിയുമായി മാനസികമായി അടുപ്പമുള്ള സ്ത്രീയാണെങ്കില്‍ ഇതു കിടക്കയിലും പ്രതിഫലിക്കും. തങ്ങളുടെ ശരീരത്തെക്കുറിച്ച് അപകര്‍ഷതാബോധമില്ലാത്ത സ്ത്രീയാണെങ്കില്‍ അവളും കിടക്കയില്‍ മിടുക്കിയായിരിക്കും. പൊതുവെ സന്തോഷകരമായ മൂഡിലുള്ള സ്ത്രീകളാണെങ്കില്‍ അവര്‍ കിടക്കയില്‍ വളരെയേറെ വൈദഗ്ധ്യമുള്ളവരായിരിയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
പൊതുവെ സെക്‌സ് സംഭാഷണങ്ങളിലും മറ്റും താല്‍പര്യം പ്രകടിപ്പിയ്ക്കുന്ന സ്ത്രീകളാണെങ്കില്‍ അവരും സെക്‌സിനോട് താല്‍പര്യമുള്ളവരാകുമെന്നും പറയപ്പെടുന്നു. ചില സ്ത്രീകള്‍ എല്ലാ കാര്യങ്ങളിലും 100 ശതമാനം പൂര്‍ണതയാഗ്രഹിയ്ക്കുന്നവരായിരിക്കും. സെക്‌സിന്റെ കാര്യത്തിലും ഇവര്‍ക്ക് അതേ ചിന്താഗതിയായിരിക്കും ഉണ്ടായിരിക്കുകയെന്നാണ് പഠനങ്ങള്‍ പറയുന്നത്. പങ്കാളിയ്ക്കു വേണ്ടി വളരെ സന്തോഷത്തോടെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുന്ന സ്ത്രീകളും കിടക്കയില്‍ മിടുക്കരായിരിക്കുമെന്നാണ് പറയുന്നത്.
Post Your Comments