Latest NewsIndiaNews

ബി.ജെ.പി നേതാവിന്റെ മകന്‍ വെടിയേറ്റ്‌ മരിച്ചു

ലക്നൗ•ബി.ജെ.പി നേതാവിന്റെ മകന്‍ വെടിയേറ്റ്‌ മരിച്ചു. കഴിഞ്ഞ ദിവസം രാത്രി ലക്നൗ കസ്മണ്ട ഹൗസിലാണ് സംഭവം. ഉത്തര്‍പ്രദേശ് നിയമസഭാ മന്ദിരത്തില്‍ നിന്നും ബി.ജെ.പി സംസ്ഥാന ഓഫീസില്‍ നിന്നും കഷ്ടിച്ച് 300 മീറ്റര്‍ അകലെ വച്ചാണ് ആക്രമണമുണ്ടായത്.

മുന്‍ ബി.ജെ.പി എം.എല്‍.എയായിരുന്ന പ്രേം പ്രകാശ്‌ തിവാരി എന്ന ഗിപ്പി തിവാരിയുടെ മകന്‍ വൈഭവ് തിവാരി (36) ആണ് മരിച്ചത്. പരിചയമുള്ള ചിലരാണ് വൈഭവിനെ കസ്മണ്ട ഹൗസിലെ വീട്ടില്‍ നിന്നും പുറത്തേക്ക് വിളിച്ചിറക്കിയത്. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ വൈഭവ് വെടിയേറ്റ്‌ മരിക്കുകയായിരുന്നുവെന്ന് ലക്നൗ സോണ്‍ എ.ഡി.ജി.പി അഭയ് പ്രസാദ് പറഞ്ഞു.

1989,1991,1993 വര്‍ഷങ്ങളില്‍ ഡോമരിയഗഞ്ചില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയായിരുന്നു ഗിപ്പി തിവാരി. 2014 ല്‍ ഇദ്ദേഹം സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നുവെങ്കിലും കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു.

ഗിപ്പി തിവാരിയുടെ ഏകമകനായ വൈഭവ് ഒരു അബ്രാഹ്മണ പെണ്‍കുട്ടിയെ പ്രണയവിവാഹം ചെയ്തിരുന്നതായി ഒരു പ്രാദേശിക ബി.ജെ.പി നേതാവ് പറഞ്ഞു.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button