സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് പ്രോജക്ട് ഫെല്ലോ/പ്രോജക്ട് സയന്റിസ്റ്റ്, ജി.ഐ.എസ് ടെക്‌നീഷ്യന്‍ തസ്തികകളില്‍ ഉദ്യോഗാര്‍ത്ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. എം.എസ്.സി ജിയോളജി/എം.എസ്.സി ജ്യോഗ്രഫിയും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുമുള്ളവര്‍ക്ക് പ്രോജക്ട് ഫെല്ലോ/പ്രോജക്ട് സയന്റിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഇത്തരത്തിലുള്ള പ്രോജക്ടുകളില്‍ വിവിധ ജില്ലകളില്‍ ഫീല്‍ഡ് വര്‍ക്കില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടാകും. പ്രതിമാസം 20,000 രൂപ ആയിരിക്കും വേതനം. ഒഴിവുകള്‍ – 16.
ജി.ഐ.എസ്. ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി/ഡിപ്ലോമയും, ജി.ഐ.എസില്‍ കുറഞ്ഞത് ആറ് മാസത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇത്തരത്തിലുള്ള പ്രോജക്ടുകളില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടാകും. പ്രതിമാസം 18,000 രൂപയാണ് വേതനം. ഒഴിവുകള്‍ – 18. പ്രോജക്ട് ഫെല്ലോ/സയന്റിസ്റ്റ് തസ്തികകളിലേക്ക് ഡിസംബര്‍ 22 നും ജി.ഐ.എസ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് 23 നും വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും.
ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യതയും മാര്‍ക്കും, വയസും തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം അതത് ദിവസങ്ങളില്‍ രാവിലെ 10ന് തിരുവനന്തപുരം വികാസ് ഭവനിലുള്ള ഭൂവിനിയോഗ ബോര്‍ഡ് ഓഫീസില്‍ എത്തിച്ചേരണം.
Post Your Comments