Latest NewsKeralaNews

കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയെ കാണാന്‍ യു.ഡി.എഫ് സംഘത്തെ അനുവദിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവന്തപുരം: ഓഖി ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ യു.ഡി.എഫ് പ്രതിനിധി സംഘത്തിനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിയുടെ ഓഫിസിന് കത്ത് നല്‍കി.

കൊച്ചിയില്‍ എത്തുന്ന പ്രധാനമന്ത്രി ആദ്യം ലക്ഷദ്വീപിലെ അഗത്തിയിലേക്ക് പോകും. 10ന് കവരത്തി സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞ് 1.50ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. തുടര്‍ന്ന് കന്യാകുമാരിയിലേക്ക് പോകും. കന്യാകുമാരിയിലെ ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം വൈകീട്ട് 4.45ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ മടങ്ങിയെത്തും. തുടര്‍ന്ന് പൂന്തുറയിലെയോ വിഴിഞ്ഞത്തെയോ ദുരിത ബാധിത പ്രദേശം സന്ദര്‍ശിക്കും. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയ ശേഷമേ തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ സന്ദര്‍ശന സ്ഥലം തീരുമാനിക്കൂ. വൈകീട്ട് ആറരയോടെ അദ്ദേഹം തിരിച്ച് ഡല്‍ഹിക്ക് മടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button