WomenFood & CookeryLife StyleHealth & FitnessUncategorized

മദ്യപിക്കുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ കുഞ്ഞിന് സംഭവിക്കുന്നത് കൂടി അറിഞ്ഞോളൂ

ഇന്നത്തെ കാലത്ത് മദ്യപിക്കുന്ന സ്ത്രീകള്‍ കുറവല്ല. ഗര്‍ഭ സമയത്തും മദ്യപിക്കുന്ന സ്ത്രീകള്‍ ചുരുക്കമല്ല. ഗര്‍ഭകാലത്ത് ചെറിയ അളവില്‍ പോലുമുളള മദ്യ ഉപയോഗം കുഞ്ഞില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പഠനം. ഒരുപാട് രോഗങ്ങളിലേക്ക് കുഞ്ഞിനെ നയിക്കാന്‍ മദ്യത്തിന് കഴിയും. ഫെറ്റള്‍ ആള്‍ക്കഹോള്‍ സ്‌പെകട്രം ഡിസോര്‍ഡേഴ്‌സ് അഥവ എഫ്എഎസ്ഡി എന്ന ഗണത്തില്‍ പെടുന്ന ഒരു കൂട്ടം രോഗങ്ങളാണിവയെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ജനിക്കും മുമ്പ് തന്നെ മദ്യം ഉണ്ടാക്കുന്ന വൈകല്യങ്ങളെയാണ് ഈ പദത്തിലൂടെ അര്‍ത്ഥമാക്കുന്നത്. അത് കൊണ്ട് തന്നെ ഗര്‍ഭകാലത്ത് ഏത് തരം ആയാലും മദ്യം അല്‍പ്പം പോലും ഉപയോഗിക്കരുതെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ ചില വിരുദ്ധാഭിപ്രായങ്ങള്‍ നേരത്തെ തന്നെ പ്രചരിക്കുന്നുണ്ട്. ഭ്രൂണത്തിന്റെ അവയവങ്ങളുടെ വികാസ ഘട്ടത്തില്‍ മദ്യം ഏറെ ദോഷമുണ്ടാക്കുമെന്ന് പഠനം പറയുന്നു.

എപ്പോള്‍ മദ്യം ഉപയോഗിച്ചു എന്നതിനെ ആശ്രയിച്ചാകും എഫ്എഎസ്ഡിയുടെ ലക്ഷണങ്ങളും തീവ്രതയും അനുഭവപ്പെടുകയെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെ അമ്മയുടെ മാനസിക സമ്മര്‍ദ്ദവും പോഷക ഘടകങ്ങളും പാരിസ്ഥിതിക സ്വാധീനവും ഇതിന് ആക്കം കൂട്ടുന്നു. ഇതിന് പുറമെ മദ്യത്തെ വിഘടിപ്പിക്കാനുലള അമ്മയുടെയും ഭ്രൂണത്തിന്റെയും ശരീരത്തിലെ ജനിത ഘടകങ്ങളും ഇതില്‍ ബാധകമാണ്.

ശരീരത്തിലെ എല്ലാ സംവിധാനങ്ങളെയും ഈ രോഗങ്ങള്‍ ബാധിക്കാം. തലച്ചോറിലെ കേന്ദ്ര നാഡിവ്യൂഹം, കാഴ്ച, ഹൃദയം രക്തചംക്രമണം, ദഹനം, ശ്വസന സംവിധാനം ഇവയെ എല്ലാം ബാധിക്കാവുന്ന രോഗങ്ങള്‍ക്കാണ് സാധ്യത.

നിങ്ങള്‍ക്ക് ആരോഗ്യമുളള ഒരു കുഞ്ഞിനെ ആണ് ആവശ്യമെങ്കില്‍ പൂര്‍ണമായും മദ്യത്തെ ഒഴിവാക്കുക എന്നൊരു സന്ദേശം പൊതുജനങ്ങള്‍ക്ക് നല്‍കുകയാണ് ഈ വിപത്ത് ഒഴിവാക്കാന്‍ ഏറ്റവും നല്ല നടപടിയെന്നും ഗവേഷകര്‍ നിര്‍ദേശിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button