മാതൃസ്‌നേഹത്തിന്റെ വ്യത്യസ്തമായ കഥകള്‍ ലോകത്തിന്റെ പല കോണില്‍ നിന്നും നമ്മള്‍ കേട്ടിട്ടുണ്ട്. സാധാരണ ഗതിയില്‍ സ്വന്തം അമ്മയായിരിക്കും ഇത്തരം സ്‌നേഹം പ്രകടിപ്പിക്കുക. രണ്ടാനമ്മയുടെ കാര്യത്തില്‍ പലര്‍ക്കും വേദനിപ്പിക്കുന്ന ഓര്‍മ്മകളാകും ഉണ്ടാകുക. അമ്മയാകാനായി പ്രസവിക്കേണ്ട കാര്യമില്ലെന്നു ലോകത്തെ ബോധിപ്പിച്ച സംഭവമാണ് ഇന്ന് സ്‌നേഹം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച വീഡിയോയിലുള്ളത്.
കുഞ്ഞു ഗേജിന്റെ ജീവിതത്തിലാണ് അപൂര്‍ സ്‌നേഹഗാഥ. ഗേജിനു ജനിച്ച അധികം താമസിക്കാതെ അമ്മയെ നഷ്ടമായി. ഗേജിന്റെ ജീവിതത്തില്‍ എമിലി ലിഹാന്‍ എന്ന യുവതി എത്തിയതോടെ കഥ മാറി. ഓര്‍മ്മ വയ്ക്കും മുമ്പേ അമ്മയെ നഷ്ടമായ ഗേജിനെ സ്‌നേഹം കൊണ്ട് എമിലി പൊതിഞ്ഞു. ഗേജിനോട് സ്‌നേഹം അച്ഛന്‍ ജോഷ്വാ ന്യൂവില്ലയോടുള്ള പ്രണയമായി മാറി.
പിന്നീട് വിവാഹം കഴിക്കാന്‍ ജോഷ്വാ ന്യൂവില്ലയോട് താത്പര്യം പ്രകടിപ്പിച്ച എമിലി ലിഹാന്‍ തന്റെ മകനെ എങ്ങനെ കാണും എന്ന ചിന്ത ജോഷ്വായെ അലട്ടി. അതു കൊണ്ട് ചോദ്യത്തിനു മറുപടി നല്‍കാന്‍ മിലിട്ടറി നാവിക സേനയിലെ ഉന്നത ഉദ്യോഗസ്ഥനാണ് ജോഷ്വാ മടിച്ചു. പക്ഷേ എയര്‍ ഫോഴ്‌സിലെ സീനിയര്‍ എയര്‍വുമണായ എമിലിയുടെ കുഞ്ഞിനോടുള്ള സ്‌നേഹം കണ്ടില്ലെന്നു നടിക്കാന്‍ ജോഷ്വായ്ക്കു സാധിച്ചില്ല. അതോടെ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു.
വിവാഹ വേദിയില്‍ എമിലി ഗേജിനോട് സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ തരംഗമായി മാറിയിരിക്കുന്നത്. പ്രസവിച്ചില്ലെങ്കിലും ഞാനാണ് നിന്റെ അമ്മ, നിന്നെ എപ്പോഴേ ഞാന്‍ മകനായി സ്വീകരിച്ചു കഴിഞ്ഞു. എനിക്ക് ഇന്ന് കാണുന്ന ജീവിതം പോലും നീ കാരണം ഉണ്ടായതാണ്. നീ എന്നും സുരക്ഷിതനായിരിക്കുക എന്നു എമിലി പറയുന്നത് ലോകത്തെവിസ്മയിപ്പിച്ചു.
Post Your Comments