Latest NewsKeralaIndia

അമ്മ മരിച്ച 11 കാരിക്കും സഹോദരനും നേരിടേണ്ടി വന്നത് രണ്ടാനമ്മയുടെ ക്രൂര പീഡനം, പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

സഹികെട്ടാണ് സ്‌കൂളിൽ തങ്ങളെ കാണാനെത്തിയ മുത്തശ്ശിയോട് ആർഷ കണ്ണീരോടെ എല്ലാ വിവരങ്ങളും പറഞ്ഞതും ശരീരത്തിലെ മുറിവുകൾ കാട്ടിക്കൊടുത്തതും.

പത്തനാപുരം: ‘അമ്മ മരിക്കുമ്പോൾ ആർഷക്ക് വയസ്സ് എട്ട്. കുഞ്ഞനിയനെ പ്രസവിച്ചു എട്ടാം ദിവസമായിരുന്നു ‘അമ്മ മരിച്ചത്. അതിനു ശേഷമാണു രണ്ടാനമ്മയെ അച്ഛൻ വീട്ടിൽ കൂട്ടികൊണ്ടു വന്നത്. അമ്മയ്ക്ക് പകരമാകുമെന്നു കരുതിയ ആർഷക്ക് പ്രതീക്ഷകളെല്ലാം തെറ്റി.വീട്ടുജോലികൾ മുതൽ പാചകം വരെ മർദ്ദിച്ചു ചെയ്യിക്കുകയും എന്തെങ്കിലും ചെറിയ കുറ്റം ചെയ്താൽ പോലും കൊടിയ മർദ്ദന മുറകൾ എടുക്കുകയും ചെയ്യുന്ന രണ്ടാനമ്മ ശ്രീലതയെ ആർഷക്ക് ഭയമായി. മൂന്നു വയസ്സുകാരനായ അനിയൻ കിടക്കയിൽ മുള്ളിയാൽ പോലും ചൂട് വെച്ച് പൊളിക്കുകയും മുറിവേൽപ്പിക്കുകയും പതിവായിരുന്നു.

അധ്യാപകരോട് പറഞ്ഞിട്ടും പ്രയോജനമില്ലാതായതോടെ സഹികെട്ടാണ് സ്‌കൂളിൽ തങ്ങളെ കാണാനെത്തിയ മുത്തശ്ശിയോട് ആർഷ കണ്ണീരോടെ എല്ലാ വിവരങ്ങളും പറഞ്ഞതും ശരീരത്തിലെ മുറിവുകൾ കാട്ടിക്കൊടുത്തതും. നെഞ്ചു കലങ്ങിയ മുത്തശ്ശിയാണ് പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത്. രണ്ടാനമ്മയെയും അച്ഛനെയും പോലീസ് കസ്റ്റഡിയിലെടുത്തപ്പോൾ പുറത്തു വന്നത് കൊടും ക്രൂരതയുടെ കഥകൾ. പുന്നല കരിമ്പാലൂര്‍ ആര്‍ഷ ഭവനില്‍ ഷിബു (42) ശ്രീലത (38) എന്നിവരാണ് പത്തനാപുരം പൊലീസിന്റെ പിടിയിലായത് ശാരീരമാസകലം മുറുവുകളുള്ള ആര്‍ഷയും മൂന്ന് വയസുകാരന്‍ അശ്വനും പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.

ഷിബുവിന്റെ ആദ്യ ഭാര്യ അജിത മൂന്ന് വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. ഇളയകുട്ടിയെ പ്രസവിച്ച്‌ എട്ടാം ദിവസമായിരുന്നു മരണം. തുടര്‍ന്ന് ശ്രീലതയുമായി പ്രണയത്തിലായ ഷിബു ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. പ്രവാസിയായ ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് ശ്രീലത ഷിബുവിനൊപ്പം താമസമാരംഭിച്ചത്. കുട്ടികളെ മര്‍ദ്ദിക്കുന്നതും പാചകം ഉള്‍പ്പെടെ വീട്ടുവേലകള്‍ ചെയ്യിക്കുന്നതും പതിവായിരുന്നത്രേ.മൂന്ന് വയസുകാരനായ ഇളയ കുട്ടി കട്ടിലില്‍ മൂത്രമൊഴിച്ചതിനും മര്‍ദ്ദിച്ചിരുന്നു.

ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ആര്‍ഷയുടെ ശരീര ഭാഗങ്ങളില്‍ അടിച്ചതിന്റെയും ചട്ടുകം കൊണ്ട് പൊള്ളിച്ചതിന്റെയും നിരവധി പാടുകളുണ്ട് . പിതാവ് ഷിബു കഴിഞ്ഞ ദിവസം വിറക് കൊള്ളി കൊണ്ട് അര്‍ഷയെ അടിക്കുന്നത് നാട്ടുകാരും കണ്ടിരുന്നു. കുരുന്നുകള്‍ക്ക് നേരെയുള്ള ക്രൂരത അയല്‍വാസികള്‍ ഇവരുടെ അമ്മൂമ്മ ലളിതയെ അറിയിക്കുകയായിരുന്നു. അമ്മൂമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ക്ലാസ് ടീച്ചറോട് നിരവധി തവണ മര്‍ദ്ദന വിവരത്തെ പറ്റി പറഞ്ഞിട്ടും ചെവിക്കൊണ്ടില്ലന്നും ആക്ഷേപമുണ്ട്. ആദ്യ ഭര്‍ത്താവിന്റെ വസ്തു വകകള്‍ കൈവശപ്പെടുത്തിയതിന്റെ പേരില്‍ ശ്രീലതയെക്കതിരെ പരാതിയുണ്ട് . ഗള്‍ഫിലായിരുന്ന ഷിബു ഇന്നലെ തിരിച്ച്‌ പോകാനിരിക്കെയാണ് അറസ്റ്റ്. സംഭവത്തില്‍ ബാലവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button