അബുദാബി: ക്ലബ് ഫുട്ബോള്‍ ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് റയല്‍ മാഡ്രിഡ്. എതിരില്ലാത്ത ഒരു ഗോളിന് ബ്രസീലിയന്‍ ക്ലബ്ബായ ഗ്രെമിയോയെ തകർത്തു കൊണ്ടാണ് റയല്‍ കിരീടം സ്വന്തമാക്കിയത്. 53ാം മിനിറ്റിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോ ഗോൾ നേടിയതോടെയാണ് റയൽ വിജയത്തിൽ എത്തിയത്. അതോടൊപ്പം തന്നെ ഏഴാം ഗോളുമായി ചാംമ്പ്യൻഷിപ് ചരിത്രത്തിൽ റെക്കോർഡും ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി.
ലാ ലിഗ, ചാംപ്യന്‍സ് ലീഗ്, യുവേഫ – സ്പാനിഷ് സൂപ്പര്‍ കപ്പുകള്‍ എന്നിവ വിജയിച്ച റയല്‍ 2017ലെ അഞ്ചാമത്തെ കിരീടവും ക്ലബ് ലോകകപ്പ് ലോകകിരീടം നിലനിര്‍ത്തുന്ന ആദ്യ ക്ലബെന്ന ബഹുമതിയുമാണ് റയല്‍ മാഡ്രിഡിനെ തേടി എത്തിയത്.
Post Your Comments