KeralaLatest NewsNews

പോലീസ് അകമ്പടിയിൽ ബിജു രാധാകൃഷ്ണൻ വീട്ടിൽ

തിരുവനന്തപുരം: പോലീസ് അകമ്പടിയിൽ ബിജു രാധാകൃഷ്ണൻ വീട്ടിൽ. സർക്കാരിന്റെ പ്രത്യേക ഇളവിലാണ് ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ബിജു രാധാകൃഷ്ണനു വീട്ടിൽ പോകുന്നത്.

ബിജു പരോളിനുപോലും അർഹനല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നു പൊലീസ് അകമ്പടിയോടെ പുത്തൂരിലെ വീട്ടിൽ പോയത്. അമ്മയ്ക്കു സുമഖമില്ലെന്നും കാണണമെന്നും ആവശ്യപ്പെട്ട് ബിജു കത്ത് നൽകിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിൽ ജയിൽ അധികൃതർ പൊലീസ് റിപ്പോർട്ട് തേടി. വേഗത്തിലായിരുന്നു പോകാൻ അനുവാദം നൽകാമെന്നും സുരക്ഷാ പ്രശ്നമൊന്നുമില്ലെന്നുമുള്ള പൊലീസിന്റെ മറുപടി.

തുടർന്നു ബിജുവിനെ കഴിഞ്ഞയാഴ്ച്ചയാണു പൊലീസ് അകമ്പടിയോടെ വീട്ടിൽ കൊണ്ടുപോയത്. ഇത്തരത്തിൽ ബിജുവിനെ വിട്ടത് പരോളിന് അർഹനല്ലാത്തതിനാലാണെന്നാണ് ജയിൽ അധികൃതർ പറയുന്നത്. സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്വീകരിക്കുന്ന തുടർ നടപടിയിൽ ബിജുവിനെ കൂടി വിശ്വാസത്തിലെടുക്കണമെന്നാണു പൊലീസ് ആസ്ഥാനത്തെ ചില ഉന്നതരുടെ താൽപര്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button