ദുബായ്: എക്സ്പോ 2020 നോട് അനുബന്ധിച്ച് ജീവനക്കാർക്ക് മൂന്ന് ദിവസം ശമ്പളത്തോട് കൂടിയ അവധി നൽകാനൊരുങ്ങി ദുബായിയിലെ പ്രമുഖ കമ്പനി. ദുബായ് എക്സ്പോ സന്ദർശിക്കുന്നതിനായാണ് ഫുഡ് പാക്കേജിങ് ഉൽപ്പന്ന നിർമ്മാതാക്കളായ ഹോട്പാക്ക് ഗ്ലോബൽ പ്രത്യേക അവധി അനുവദിച്ചത്. യുഎഇയിലെ ഹോട്പാക്ക് ഗ്ലോബലിന്റെ 2,000 ജീവനക്കാർക്ക് എക്സ്പോ 2020 സന്ദർശിക്കാനും വ്യത്യസ്തമായ സംസ്കാരങ്ങൾ മനസ്സിലാക്കാനുംമുള്ള അവസരമാണ് ഒരുക്കുന്നത്.
‘മനസ്സുകളെ കോർത്തിണക്കുക, ഭാവിയെ സൃഷ്ടിക്കുക’ എന്ന എക്സ്പോയുടെ പ്രമേയം ഉൾക്കൊള്ളാനുള്ള അവസരവും ഉണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കി. 190 േലറെ രാജ്യങ്ങളുടെ സംസ്കാരവും ബിനിനസ് സാധ്യതകളും മനസ്സിലാക്കാൻ ലഭിക്കുന്ന വളരെ അപൂർവ്വമായ അവസരമാണെന്നതെന്ന് ഹോട്പാക്ക് ഗ്ലോബൽ അറിയിച്ചു. ദുബായ് എക്സ്പോ നിരവധി വ്യവസായ സാധ്യതകൾ തുറക്കുമെന്നും പല മേഖലകളെയും ഇത് ശക്തിപ്പെടുത്തുമെന്നും ഹോട്ട്പാക്ക് ഗ്രൂപ്പ് എംഡി പി ബി അബ്ദുൽ ജബ്ബാർ വിശദമാക്കി.
യുഎഇയ്ക്ക് പുറത്ത് മറ്റ് ജിസിസി രാജ്യങ്ങളിലും യൂറോപ്പിലും ജോലി ചെയ്യുന്ന തങ്ങളുടെ ജീവനക്കാർക്ക് എക്സ്പോ സന്ദർശിക്കാനുള്ള പ്രത്യേക പദ്ധതിയും കമ്പനിയുടെ പരിഗണനയിലാണ്.
Post Your Comments