തെഹ്റാന്: ഇറാനില്‍ വായുമലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യത്തെ വിവിധയിടങ്ങളിെല സ്കൂളുകള്‍ അടച്ചു. പ്രായമായവരോടും കുട്ടികളോടും ഗര്‍ഭിണികളോടും ഹൃദ്രോഗികളോടും വീടിന് പുറത്തിറങ്ങരുതെന്നും അധികൃതര്‍ പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
നഗരത്തിലെ ഖനികളുടെയും ഫാക്ടറികളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും തലസ്ഥാനത്ത് വാഹനനിയന്ത്രണം ഏര്‍പ്പെടുത്താനും ഉത്തരവിട്ടിട്ടുണ്ട്. തെഹ്റാന് പ്രവിശ്യയിലെ എല്ലാ പ്രൈമറി സ്കൂളുകളും അടച്ചിടുന്നതായി അധികൃതര്‍ അറിയിച്ചു.
Post Your Comments