KeralaLatest NewsNews

അവശനിലയില്‍ കണ്ടെത്തിയ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടി പ്രസവിച്ചു

കോന്നി: അവശനിലയില്‍ കണ്ട 14 കാരിയായ ആദിവാസി പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അവിവാഹിതയാണ് പെൺകുട്ടി. ആരോഗ്യ വകുപ്പ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. താലൂക്ക് ആശുപത്രിയുടെ കീഴിലുള്ള മൊബൈല്‍ യൂണിറ്റ് സംഘം ഇന്നലെ മൂന്നേകാലോടെ കോളനിയില്‍ എത്തിയപ്പോഴാണ് വീടിനുള്ളില്‍ അവശനിലയിലായ പെണ്‍കുട്ടിയെ കണ്ടെത്തുന്നത്.

തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ താങ്ങി മൂന്ന് കിലോമീറ്ററോളം നടത്തിയാണ് വാഹനത്തില്‍ കയറ്റിയത്. പിന്നീട്  ഇവരുടെ അറിയിപ്പ് പ്രകാരം കോന്നിയിൽ നിന്ന് എത്തിയ ആംബുലൻസിലാണ് കോട്ടയം മെഡിക്കൽ കോളേജിൽ പെൺകുട്ടിയെ എത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button