റായ്പുര്‍: വസ്ത്രമഴിച്ചു കോപ്പിയടി പരിശോധന നടത്തിയ കാരണത്താൽ ആദിവാസി വിദ്യാർത്ഥിനി ജീവനൊടുക്കി. ഛത്തിസ്ഗഡിലെ ജഷ്പുര്‍ ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണു ദാരുണ സംഭവം അരങ്ങേറിയത്. പത്താം ക്ലാസ് പരീക്ഷയുടെ ഇടയിലാണ് സംഭവം നടന്നത്.
പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷക സംഘം പെൺകുട്ടിയുടെ വസ്ത്രമഴിച്ചു പരിശോധന നടത്തിയിരുന്നു. എന്നാല്‍ കുട്ടിയില്‍നിന്ന് സംശയകരമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനുശേഷം മാനസിക നില തകർന്ന നിലയിലായിരുന്നു കുട്ടി. തുടർന്ന് ഈ മാസം നാലിന് വിദ്യാര്‍ഥിനി വീട്ടിലെ മുറിയില്‍ ജീവനൊടുക്കുകയായിരുന്നു.
സംഭവത്തില്‍ അന്വേഷണം വേണമെന്നു പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ വിദ്യാര്‍ഥിനിയുടെ യൂണിഫോം അഴിച്ചു പരിശോധിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ജില്ലാ ഭരണകൂടം നിഷേധിച്ചു. എന്നാൽ സ്കൂളിൽ പരിശോധന നടത്തിയെങ്കിലും വസ്ത്രമഴിച്ചുള്ള പരിശോധന നടത്തിയിട്ടില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.
Post Your Comments