ന്യൂ ഡൽഹി : സിവിൽ സർവീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. മലയാളികളില്‍ വയനാട്ടില്‍ നിന്നുള്ള കുറിച്യ ആദിവാസി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിക്ക് മികച്ച റാങ്ക്. 410 റാങ്ക് സ്വന്തമാക്കി പൊഴുതന സ്വദേശിനി ശ്രീധന്യ സുരേഷ് ആണ് ഈ അഭിമാന നേട്ടം കൈവരിച്ചത്. ആദിവാസി വിഭാഗത്തിൽ നിന്നും സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടുന്ന ആദ്യ മലയാളി പെൺകുട്ടിയാണ് ശ്രീധന്യ. അതോടൊപ്പം തന്നെ മലയാളികളായ ശ്രീലക്ഷ്മി 29-ാം റാങ്കും, രഞ്ജിന മേരി വര്‍ഗീസ് 49-ാം റാങ്കും അര്ജ്ജുന് മോഹന്‍ 66-ാം റാങ്കും കരസ്ഥമാക്കി.
കനിഷക് ഖട്ടാറിയക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് അക്ഷത് ജയിനും മൂന്നാം റാങ്ക് ജുനൈദ് അഹമ്മദിനും ലഭിച്ചു. പെണ്‍കുട്ടികളില്‍ ശ്രുതി ജയന്ത് ദേശ്മുഖിനാണ് ഒന്നാം സ്ഥാനം. 577 ആണ്‍കുട്ടികളും 182 പെണ്‍കുട്ടികളും ഉള്‍പ്പെടെ 759 പേരടങ്ങുന്ന ഫലമാണ് പ്രഖ്യാപിച്ചത്. ആദ്യ ഇരുപത്തിയഞ്ച് സ്ഥാനങ്ങളില്‍ 15 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളും ഇടം നേടി.
2018 ജൂണ്‍ മാസത്തിൽ നടന്ന പ്രിലിമിനറി പരീക്ഷ പത്തുലക്ഷത്തോളം പേരാണ് എഴുതിയത്. സെപ്റ്റംബര്‍,ഒക്ടോബര്‍ മാസങ്ങളിലായി നടന്ന മെയിന്‍ പരീക്ഷയില്‍ 10648 പേര്‍ യോഗ്യത നേടി. ഫെബ്രുവരി,മാര്‍ച്ച് മാസങ്ങളിലായി നടന്ന അഭിമുഖത്തില്‍ 1994 പേരാണ് പങ്കെടുത്തത്. വിശദമായ പരീക്ഷ ഫലത്തിന് ഇവിടെ ക്ലിക്ക് ചെയ്യാം
Post Your Comments