മുംബൈ : മുംബൈയിലെ ഡാന്‍സ് ബാര്‍ കെട്ടിടത്തിന്റെ ബേസ്മെന്റില്‍ ഒളിപ്പിച്ച 18 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. ഇവിടെ അര്‍ധരാത്രിവരെ ഡാന്‍സ് നടക്കാറുണ്ടായിരുന്നെന്ന വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടന്നത്.
ശനിയാഴ്ച താനെ ക്രൈം ബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. താനെയിലെ ഡാന്‍സ് ബാറില്നിന്നുമാണ് പെണ്‍കുട്ടികളെ രക്ഷിച്ചത്.
സംഭവത്തില്‍ ബാര്‍ ജീവനക്കാരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടര്‍ന്ന് സ്ഥാപനത്തിന്റെ ഉടമ ഒളിവിലാണ്.
Leave a Comment